കേരളം

പ്രളയക്കെടുതിയില്‍ വലയുന്ന മലയാളിക്ക് ഇരുട്ടടിയായി ഇന്ധനവില വര്‍ധന; പെട്രോള്‍ വില ലിറ്ററിന് 81 രൂപ 17 പൈസ,രണ്ടുമാസം കൊണ്ട് വര്‍ധിച്ചത് മൂന്ന് രൂപയോളം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയത്തില്‍ നിന്ന് കരകയറാന്‍ പെടാപ്പാടുപ്പെടുന്ന സംസ്ഥാനത്തിന് ഇരുട്ടടിയായി ഇന്ധനവിലയില്‍ വര്‍ധന.ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയുമാണ് വര്‍ധിച്ചത്. ജൂലൈ , ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് രണ്ടു രൂപ 26 പൈസയും പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 81രൂപ 17 പൈസയാണ്. ഡീസല്‍ വില 74.43 പൈസ. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപ 83  പൈസയും  ഡീസല്‍ വില 73 രൂപ 18  പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ വില 80 രൂപ 9 പൈസ ഡീസല്‍ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചു.നിലവിലെ ആശ്രയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്