കേരളം

ചെന്നിത്തലയ്ക്ക് ഇതെന്തുപറ്റി?; ആരോ തെറ്റായി ഉപദേശിച്ചെന്ന് മുഖ്യമന്ത്രി, ഓഖി ഫണ്ടില്‍ ഒറ്റപ്പൈസ പോലും വകമാറ്റിയിട്ടില്ലെന്ന് മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഫണ്ട് ചെലവഴിച്ചില്ലെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് 218 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകി എത്തിയത്. ഇതില്‍ 201 കോടി രൂപ ചെലവഴിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന, മുഖ്യമന്ത്രി എന്നി തലങ്ങളില്‍ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ഫണ്ടിന്റെ കണക്കാണിത്. 116 കോടി രൂപ ചെലവഴിക്കാന്‍ ഇതുവരെ ഉത്തരവായി. 84 കോടി രൂപ ചെലവഴിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 104 കോടിയില്‍ 25 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍്ക്കാര്‍ ചെലവഴിച്ചതെന്ന് യുഡിഎഫ് യോഗം ശേഷം രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് നിരത്തിയത്.

ഒറ്റ പൈസയും സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഇനി ചെലവഴിക്കുകയുമില്ല. ഈ സര്‍ക്കാരിനെ കുറിച്ച് ഇന്നേവരെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നിട്ടുമില്ല. പ്രളയക്കെടുതിയുടെ തുടക്കത്തില്‍ പ്രതിപക്ഷനേതാവ് സര്‍ക്കാര്‍ നടപടികളെ പിന്തുണച്ചിരുന്നു.  ഇപ്പോള്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് വേണ്ടി വിമര്‍ശനം ഉന്നയിക്കുകയാണ്. പ്രതിപക്ഷം എന്നാല്‍ വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹത്തെ ആരോ ഉപദേശിച്ചതുപ്പോലെയുണ്ടെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

പ്രളയക്കെടുതിയില്‍ ദുരിതത്തിലായ കേരളജനതയെ പിടിച്ചുയര്‍ത്താന്‍ നാനാതുറകളില്‍ നിന്നും സഹായം ഒഴുകി എത്തുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഓഖി ദുരന്തം ഉയര്‍ത്തിക്കാണിച്ച് പ്രളയക്കെടുതിയില്‍ സഹായം ചെയ്യാന്‍ വരുന്നവരെ പിന്തിരിപ്പിക്കുന്ന സമീപനമാണ് ചെന്നിത്തല സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. 

പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തമായി നിലപാടുവേണമെന്നും ചെന്നിത്തലയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല