കേരളം

പ്രളയത്തിന് ശേഷം സംസ്‌കരിച്ചത് മൂന്ന് ലക്ഷത്തിലേറെ പക്ഷിമൃഗാദികളെ, കൂടുതല്‍ തൃശൂരില്‍

സമകാലിക മലയാളം ഡെസ്ക്

മുക്കം: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ക്കിടെ സംസ്‌കരിച്ചത് മൂന്ന് ലക്ഷത്തിലേറെ പക്ഷി മൃഗാദികളെ. പ്രളയം പ്രതിസന്ധി തീര്‍ത്ത ആറ് ജില്ലകളിലായി 3,04,251 ജന്തുക്കളെ ഇതുവരെ സംസ്‌കരിച്ചു. ഇവയില്‍ ഏറേയും പക്ഷികളാണ്. 

തദ്ദേശവകുപ്പാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ കണക്ക് പുറത്തുവിട്ടത്. അനൗദ്യോഗിക കണക്കു പ്രകാരം ഇത് നാല് ലക്ഷത്തിലേക്ക് എത്തുമെന്നും, സംസ്ഥാനത്താകെ വരുമ്പോള്‍ ഇതിന്റെ എണ്ണം ഇരട്ടിയാകുമെന്നുമാണ് റിപ്പോര്‍ട്ട്. 

പശു, പോത്ത്, എരുമ, പന്നി എന്നിങ്ങനെ 2,242 വലിയ മൃഗങ്ങളേയും, നായ, പൂച്ച, എലി അടക്കമുള്ള 2,150 ചെറിയ മൃഗങ്ങളേയും, 2,99859 പക്ഷികളേയുമാണ് ഇതുവരെ സംസ്‌കരിച്ചത്. കോഴി, താറാവ് ഫാമുകള്‍ വെള്ളത്തില്‍  ഒലിച്ചു പോയതാണ് പക്ഷികളുടെ എണ്ണം ഇത്ര കൂടാന്‍ കാരണമായത്. 

ഏറ്റവും കൂടുതല്‍ ജന്തുക്കള്‍ക്ക് ജീവന്‍ നഷ്ടമായത് തൃശൂര്‍ ജില്ലയിലാണ്. ഇവിടെ 1,60,123 പക്ഷികളേയും 1966 മൃഗങ്ങളേയും സംസ്‌കരിച്ചു. വെള്ളപ്പൊക്കത്തില്‍ ചത്ത മൃഗങ്ങളുടെ ശരീരം ശാസ്ത്രീയമായി മറവ് ചെയ്യണം എന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല