കേരളം

കാറിന്റെ സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കുന്നംകുളം; കലുങ്കില്‍ ഇടിച്ച് ചരിഞ്ഞ കാറിന്റെ സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു. പത്തനംതിട്ട ഓതറ തലപ്പാല വീട്ടില്‍ വിബിന്റെയും പ്രവീണയുടേയും മകള്‍ നക്ഷത്രയാണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൊവ്വന്നൂരിലാണ് അപകടമുണ്ടായത്. അമ്മ പ്രവീണയുടെ സഹോദരനൊപ്പം കാറിന്റെ മുന്‍ സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു നക്ഷത്ര. കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കലുങ്കിലിടിച്ച് വണ്ടി ചരിഞ്ഞു. ഇതിനിടെ നക്ഷത്ര സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങുകയായിരുന്നു. വാരിയെല്ലുകള്‍ക്ക് പരുക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി