കേരളം

പൊന്നാനി ന​ഗരസഭ‌യിൽ നാളെ യുഡിഎഫ് ഹർത്താൽ 

സമകാലിക മലയാളം ഡെസ്ക്

പൊ​ന്നാ​നി: മാ​ലി​ന്യ​നി​ക്ഷേ​പ​ത്തിനെതിരെ നടത്തിയ സമരപ‌രിപാടിക്കിടെ ഉ​ണ്ടാ​യ പൊലീസ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കീട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. 

 വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട് ഉടലെടുത്ത ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഹാ​ർ​ബ​റി​നു സ​മീ​പ​മു​ള്ള യാ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നി​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. എ​ന്നാ​ൽ ഇ​ത് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​കയും ചെ​യ്ത​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ലീ​ഗ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ 15ഓ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും