കേരളം

പ്രളയക്കെടുതി; ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിച്ച് നാല് കമ്പനികൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ലഘൂകരിച്ചു. യുനൈറ്റഡ് ഇന്ത്യ, നാഷണൽ, ന്യൂ ഇന്ത്യ അഷ്വറൻസ്, ഒാറിയന്റൽ എന്നീ കമ്പനികളാണ് പ്രളയദുരിതത്തിൽ പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നടപടികൾ ലഘൂകരിച്ചത്. പോളിസി ഉടമകൾക്കുണ്ടായിട്ടുള്ള നഷ്ടം ഫോൺ വഴിയും, ഇമെയിൽ വഴിയും, ഓഫീസുകളിൽ നേരിട്ടും ഏജന്റുമാർ വഴിയും യുനൈ​റ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ശേഖരിച്ചു തുടങ്ങി.

പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ക്ലെയിം കിട്ടാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെക്കുറിച്ചും പോളിസി ഉടമകൾക്ക് ഫോണിൽ സന്ദേശം അയച്ചിട്ടുണ്ട്. പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾ സ്റ്രാർട്ട് ആക്കരുതെന്ന് കമ്പനി നിർദ്ദേശിച്ചു. ക്ലെയിമുകൾ വിലയിരുത്താൻ കേരളത്തിന് പുറത്തുള്ള സർവേയർമാരെയും നിയോഗിച്ചു. 2015ൽ ചെന്നൈയിൽ ഇതേപോലെ ക്ലെയിമുകൾ ഉണ്ടായപ്പോൾ അത് കൈകാര്യം ചെയ്ത പ്രഗത്ഭരായ ടീമും കേരളത്തെ സഹായിക്കും. പ്രളയക്കെടുതിയിൽ പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി യുനൈ​റ്റഡ് ഇന്ത്യ മാനേജ്‌മെന്റ് ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി ഒരു കോടി രൂപയും ചേർത്ത് രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

1 ക്ലെയിം ഫോമുകൾ ലഘൂകരിച്ചു.
2 ക്ലെയിമുകൾ അറിയിക്കുന്നതിന് സമയ പരിധി വ്യക്തികൾക്ക് സെപ്​റ്റംബർ 30 വരെയും മ​റ്റുള്ളവർക്ക് സെപ്​റ്റംബർ15 വരെയും നീട്ടി കൊടുത്തു.
3 പശു ആട് മുതലായവായുടെ ക്ലെയിമുകൾക്കു ടാഗ് വേണമെന്ന നിബന്ധന ഒഴിവാക്കി.
4 ഇൻഷുറൻസ് എടുത്തതിനു ശേഷം 15 ദിവസത്തിന് ശേഷം വരുന്ന നഷ്ടം മാത്രമേ പരിഗണിക്കൂ എന്ന വ്യവസ്ഥ ഒഴിവാക്കി.
5 വ്യക്തിഗത ഇൻഷുറൻസ് ക്ലെയിമുകൾ എളുപ്പത്തിൽ തീർപ്പാക്കാൻ പോസ്​റ്റ് മോർട്ടം റിപ്പോർട്ട് , പൊലീസ് റിപ്പോർട്ട് വേണമെന്നുള്ള നിബന്ധന ഒഴിവാക്കി.
6 ഇരു ചക്ര വാഹനങ്ങളുടെ ചെറിയ കേടുപാടുകൾക്ക് (ബാ​റ്ററി മാ​റ്റൽ , ഓയിൽ/സ്പാർക്ക് പ്ലഗ് മാ​റ്റൽ, ബ്രേക്കും ക്ലച്ചും നന്നാക്കൽ ) 3500 രൂപ വരെ ഉടനടി ലഭിക്കും.
7 വീടുകൾക്കും കടകൾക്കും ഉള്ള ക്ലെയിമുകൾ പെട്ടെന്ന് നടപ്പിലാക്കും.

8 വെള്ളം ഒഴുക്കി കളയൽ ,ചെളി നീക്കൽ തുടങ്ങിയവയ്ക്കുള്ള ചെലവിന്റെ തുക ഒരു നിശ്ചിത പരിധി വരെ നൽകും.

9 കടയുടമകൾക്കു അഞ്ചു ലക്ഷം വരെയും വീട്ടുടമകൾ ഒരു ലക്ഷം വരെയും ഉള്ള നഷ്ടപരിഹാരം ലളിതമായ രീതിയിൽ തീർപ്പാക്കും.

10 വലിയ ക്ലെയിമുകൾക്കു ഇടക്കാല പരിഹാരം നൽകിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു