കേരളം

പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ല; അതിശക്തമായ മഴയും കയ്യേറ്റങ്ങളും വികലമായ വികസനവുമെന്ന് കേന്ദ്ര ജലകമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതാണ് പ്രളയദുരന്തത്തിന് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം. ഡാം ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്നും പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നു. എന്നാല്‍ ഈ ആരോപണത്തെ തളളി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ജലകമ്മീഷന്‍. അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്ന് കേന്ദ്ര ജല കമ്മിഷന്‍ വ്യക്തമാക്കി. 

അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. 

പ്രളയം മനുഷ്യസൃഷ്ടിയാണെന്നും മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണു ദുരന്തകാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ തര്‍ക്കം മൂലം ഇടുക്കി  ചെറുതോണി അണക്കെട്ട് തുറക്കാന്‍ വൈകി, ആളിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതു ചാലക്കുടിയെയും ബാധിച്ചു. സംയോജിത ജലനിയന്ത്രണ ബോര്‍ഡ് അധ്യക്ഷസ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. അതിനാല്‍ തന്നെ അണക്കെട്ടു തുറക്കരുതെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെടാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ