കേരളം

പുതിയ കേരളം കെട്ടിപ്പടുക്കണം; ഫണ്ട് തേടി മന്ത്രിമാര്‍ വിദേശത്തേക്ക്, പുനര്‍ നിര്‍മ്മാണ ഉപദേശം ഡച്ച് കമ്പനിയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയം തകര്‍ത്ത സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ ധനസമാഹാരണാര്‍ത്ഥം മന്ത്രിമാര്‍ വിദേശത്തേക്ക് പോകും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കി. ലോക കേരള സഭ വഴിയാകും മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ വിഭവ ലസമാഹരണം നടത്തുക. സെപ്റ്റംബര്‍ 3,5തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഉപദേശങ്ങള്‍ക്കായി വിദേശ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും. കെ.പി.എം.ജെ എന്ന ഡച്ച് കമ്പനിയുമായി ഇതിന് കരാറുണ്ടാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു

വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ നല്‍കാനും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ