കേരളം

പ്രളയബാധിത പ്രദേശങ്ങളില്‍ ജീവിത ശൈലീ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ ചികിത്സ; കൈത്താങ്ങുമായി സ്വകാര്യ ആശുപത്രികള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ജീവിത ശൈലീ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ കൈത്താങ്ങ്. ഒരു മാസം സൗജന്യ ചികിത്സ നല്‍കും. ഈ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

പ്രളയം ദുരിതംവിതച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാനാണ് സ്വകാര്യ ആശുപത്രികളും രംഗത്തെത്തിയിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്നു കഴിക്കുന്നവര്‍ക്ക് പ്രളയദുരിതത്തെ തുടര്‍ന്ന് ഇത് മുടങ്ങിയിട്ടുണ്ടാകാം. ചികില്‍സാ രേഖകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് സഹായമാകുന്നതാണ് സ്വകാര്യ ആശുപത്രികളുടെ പദ്ധതി.

പ്രളയബാധപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഒരുമാസത്തേയ്ക്കാണ് സൗജന്യ ചികില്‍സാ പദ്ധതി നടപ്പാക്കുന്നത്.
മൂന്നുലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട സഹായം നല്‍കുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍