കേരളം

നെഞ്ചുലയ്ക്കുന്നൊരു കാഴ്ചയുണ്ട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍, അജ്ഞാതനായ കിടപ്പു രോഗിയുടെ

സമകാലിക മലയാളം ഡെസ്ക്

അസ്ഥികളെല്ലാം അയാളുടെ ശരീരത്തില്‍  തെളിഞ്ഞു കാണാം. കിടക്കയില്‍ ഒരു വിരിപോലുമില്ലാതെ, കൈകാലുകള്‍ കട്ടില്‍ക്കാലുകളോട് ചേര്‍ത്ത് കെട്ടിയ ഒരു മനുഷ്യന്‍. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എട്ടാം വാര്‍ഡില്‍ ഇങ്ങനെ ഒരു മനുഷ്യനുമുണ്ട് ചികിത്സ തേടി, അജ്ഞാതനായ കിടപ്പു രോഗി നമ്മുടെ മനസാക്ഷിയെ ചോദ്യം ചെയ്തു കൊണ്ട്.

അമ്പത് വയസ് തോന്നിക്കുന്ന ഇയാളുടെ പേര് രേഖകളില്‍ ശ്രീകാന്ത് എന്നാണ് ചേര്‍ത്തിരിക്കുന്നത്. പൊലീസ് ആണ് ഇയാളെ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നതെന്ന് മാതൃഭൂമി പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ പറയുന്നു. പനി ബാധിതനായാണ് എത്തിയത്. ബന്ധുക്കളായും, ആശുപത്രിയില്‍ കൂട്ടിരിക്കാനും ആരുമില്ല. 

വാര്‍ഡിലെ മറ്റ് രോഗികള്‍ നല്‍കുന്ന ബിസ്‌കറ്റും വെള്ളവും മാത്രമാണ് ആശ്രയം. മെഡിക്കല്‍ കോളെജിലെത്തിയ ആദ്യ ദിവസം കൈകാലുകള്‍ കൂട്ടികെട്ടി തറയിലായിരുന്നു കിടത്തിയത്. മാനസികാസ്വസ്ഥ്യമുള്ളത് പോലെയാണ് പെരുമാറ്റും. മറുനാട്ടുകാരനാണെന്ന സംശയവുമുണ്ട്. 

24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ക്ക് അണുബാധയുള്ളതായി സംശയിക്കുന്നു. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ശല്യമാകാതിരിക്കാനാണ് കെട്ടിയിട്ടിരിക്കുന്നതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. അവശനായ രോഗി മലമൂത്ര വിസര്‍ജനം നടത്തുന്നതും ഈ കിടപ്പിലാണ്. രാത്രിയില്‍ ഭയത്തോടെയാണ് കഴിച്ചു കൂട്ടുന്നതെന്ന് വാര്‍ഡിലെ മറ്റ് രോഗികള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം