കേരളം

ടാര്‍വീപ്പയില്‍ വീണ് പുളഞ്ഞ് അണലി;നാട്ടുകാരുടെ ശ്രമം വിഫലം, വനംവകുപ്പ് രക്ഷകരായി 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ടാര്‍വീപ്പയില്‍ വീണ് ദേഹത്ത് ടാര്‍ പുരണ്ട് പുളഞ്ഞ അണലിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തൃശൂര്‍ മുല്ലശേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഡ്രൈവര്‍മാരാണ് ടാറില്‍ മുങ്ങിയ അണലിയെ ആദ്യം കണ്ടത്. അണലിയെ രക്ഷപ്പെടുത്താനുളള ശ്രമം വിഫലമായതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. 

പറവട്ടാനി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ സ്‌ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.എ. രാകേഷ്, ഡ്രൈവര്‍ അബ്ദുല്‍ റഷീദ്, വന്യജീവി സംരക്ഷകന്‍ ജോജു മുക്കാട്ടുകര എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ രക്ഷിച്ചത്. ടാര്‍ വീപ്പ വെട്ടി അണലിയെ പുറത്തെടുക്കുകയായിരുന്നു. ദേഹത്ത് പുരണ്ട ടാറെല്ലാം വെളിച്ചെണ്ണ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി പാമ്പിനെ കാട്ടില്‍ തുറന്ന് വിടാനായി വനം വകുപ്പ് കൊണ്ടുപോയി.2 ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അണലിയെ നിരീക്ഷിക്കും. തുടര്‍ന്നാണ് കാട്ടില്‍ വിടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും