കേരളം

പ്രതിഷേധങ്ങള്‍ വഴി മാറും; വിശ്വാസികളായ സ്ത്രീകള്‍ ശബരിമല കയറുമെന്ന് നടി ഷീല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന്  നടി ഷീല പറഞ്ഞു. ഏതൊരു കാര്യവും വലിയ സമരങ്ങളിലൂടെ അല്ലാതെ നടന്നിട്ടില്ല.അത് നല്ലതാണോ ചീത്തയാണോ എന്നെന്നും ഞാന്‍ പറയുന്നില്ല. ശബരിമലയില്‍ യുവതി പ്രവേശം സാധ്യമാകുമെന്ന് ഷീല  പറഞ്ഞു

ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബ്ലൗസ് ഇടാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. സവാധാനം നടക്കും എന്നുവെച്ച് നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകുഷീല പറഞ്ഞു. 

ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ല. ഉത്തരേന്ത്യയില്‍ നിന്നടക്കം സ്ത്രീകള്‍ എത്തിയത് വെറുതെ വാര്‍ത്തകളില്‍ ഇടം നേടാനും പേരിനും പ്രശസ്തിക്കും വേണ്ടിയാണ്. കാലം പിന്നിടുമ്പോള്‍ സ്ത്രീകള്‍ മല കയറുമെന്നും ഷീല ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്