കേരളം

വന്‍മതില്‍ നവോത്ഥാന പൊറാട്ട് നാടകം; പിണറായി ആള്‍ദൈവം; കൊത്തിപ്പറയ്ക്കാന്‍ വരുന്ന വെട്ടികിളിക്കൂട്ടമാണ് കമ്യൂണിസ്റ്റുകാര്‍:  വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതനെ ജോയിന്റ് കണ്‍വീനറാക്കി നടത്തുന്ന വനിതാ മതിലിനെതിരെ രൂക്ഷ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയാണ് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


'ഹാദിയയെ തെരുവില്‍ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട് എന്നായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. സി.പി സുഗതന്റെ മുന്‍ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഇട്ടായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

പോസ്്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാല്‍ അതിന്റെ പേരില്‍പ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാന്‍ ആര്‍ത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാല്‍ അവരുടെയൊക്കെ ആള്‍ദൈവമായ പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

''ഹാദിയയെ തെരുവില്‍ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്‌ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്‍മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു