കേരളം

മീന്‍ നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടു; മാങ്കുളത്ത് വയോധികനുനേരെ ആള്‍ക്കൂട്ട ആക്രമണം, അഞ്ച് പേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മാങ്കുളം: ഇടുക്കി മാങ്കുളത്ത് എഴുപത് വയസ്സുകാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. മീന്‍ നല്‍കിയതിന്റെ പണം ആവശ്യപ്പെട്ടതിനാണ് വയോധികനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.

അടിമാലി ഇരുമ്പുപാലം സ്വദേശി മക്കാറാണ് ആക്രമണത്തിനിരയായത്.
കോതമംഗലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാളിപ്പോള്‍. സംഭവത്തില്‍  അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്.

മുപ്പതിനായിരം രൂപയോളം സമീപത്തെ ഒരു ഹോട്ടലില്‍ നിന്ന് മീന്‍ വാങ്ങിയതിന് തരാനുണ്ടായിരുന്നെന്നും ഇത് ആവശ്യപ്പെട്ടതാണ് തന്നെ ആക്രമിക്കാന്‍ കാരണമെന്നുമാണ് വൃദ്ധന്‍ പറയുന്നത്. എന്നാല്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണ് ആക്രമിച്ചതെന്നാണ് ആക്രമികളുടെ ഭാഗം.

വൃദ്ധനോ സ്ത്രീയോ പരാതിയുമായി സമീപിക്കാതിരുന്നതിനാല്‍ പൊലീസ് ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ വിസ്സമ്മതിച്ചെന്നും എന്നാല്‍ സംഭവം വൈറലായതോടെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ