കേരളം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി നെടുമ്പാശേരിയില്‍ പ്രത്യേക കൗണ്ടര്‍

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് കൗണ്ടര്‍ തുടങ്ങിയത്. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. 

സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും  നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍ നിന്ന് വാങ്ങാനാകും. തീര്‍ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുക. 

സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഎം ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് എം ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാമകൃഷ്ണന്‍ എസ്, ദേവസ്വം ബോര്‍ഡ് അസി എന്‍ജിനീയര്‍ ഷാജി വികെ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്