കേരളം

സാലറി ചലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം ജീവനക്കാര്‍ മാത്രം ; ലഭിച്ചത് 488 കോടി രൂപയെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയക്കെടുതി മറികടക്കുന്നതിനായി കൊണ്ടുവന്ന സാലറി ചലഞ്ച് പദ്ധതിയിലൂടെ 488 കോടി രൂപ ലഭിച്ചെന്ന് സര്‍ക്കാര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 

സംസ്ഥാനത്ത് 4,83,773 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 2,77,338 ജീവനക്കാരാണ് സാലറി ചലഞ്ചില്‍ പങ്കെടുത്തത്. ജീവനക്കാരില്‍ 57.33 ശതമാനം പേരാണ് സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിച്ചത്.  മുഴുവന്‍ ജീവനക്കാരും സഹകരിച്ചിരുന്നു എങ്കില്‍ സംസ്ഥാനത്ത് 2211 കോടി രൂപ ലഭിക്കുമായിരുന്നു എന്നും ധനമന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാലറി ചലഞ്ച് പദ്ധതിക്കെതിരെ ഒരുപറ്റം ജീവനക്കാര്‍ രംഗത്തെത്തുകയായിരുന്നു. ഇവര്‍ ഊ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ പിടിച്ചുപറി നടത്തുകയാണെന്നാണ് ഇവര്‍ ആരോപിച്ചത്. ഇവരെ പിന്തുണച്ച് യുഡിഎഫും രംഗത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്