കേരളം

കരിപ്പൂര്‍ വിമാനത്താവളം: വലിയ വിമാനങ്ങള്‍ നാളെമുതല്‍ 

സമകാലിക മലയാളം ഡെസ്ക്

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. നിലവില്‍ ദിവസവും അയ്യായിരത്തോളം യാത്രക്കാര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലാത്തത് പ്രതിസന്ധിയാണ്. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു. 

ടെര്‍മിനലിനകത്തെ കണ്‍വെയര്‍ ബെല്‍റ്റുകള്‍ തകരാറിലാകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രണ്ട് കണ്‍വെയര്‍ ബെല്‍റ്റുകള്‍മാത്രമാണ് വിമാനത്താവളത്തിലുള്ളത്. പാര്‍ക്കിങ് ഏരിയ ഇല്ലാത്തതും പ്രതിസന്ധിയാണ്. ദിവസവും രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയും രാത്രി എട്ടുമുതല്‍ ഒമ്പതരവരെയും എട്ടോളം വിമാനങ്ങളാണ് ഒരുമിച്ച് എത്തുന്നത്. ഈ സമയം ടെര്‍മിനലിനകത്തും പുറത്തും തിരക്കാണ്. വാഹനങ്ങള്‍ കവാടത്തിന് പുറത്താണ് പലപ്പോഴും പാര്‍ക്ക്‌ചെയ്യുന്നത്. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയ വിപുലപ്പെടുത്താന്‍ 15 ഏക്കര്‍ ഏറ്റെടുക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും