കേരളം

യുവതികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ പരിമിതിയുണ്ട്;  സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നത് വരെ സാവകാശം അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധി പ്രകാരം ശബരിമല സന്ദര്‍ശനത്തിനൊരുങ്ങിയ നാല് സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം.

ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ഉന്നതതല സമിതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് പി രാമന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന വാദത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ