കേരളം

വനിതാ മതിലിനെതിരെ വിഎസ്;  കമ്യൂണിസ്റ്റ് വിപ്ലവമല്ല; ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗ വിപ്ലവം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗസമരമെന്ന് വിഎസ് പറഞ്ഞു. ജാതിസംഘടനകളെ കൂടെ നിര്‍ത്തുന്നത് കമ്യൂണിസ്റ്റ്  രീതിയല്ലെന്നും വിഎസ് പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ വനിതാ മതിലിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്തരുതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ വനിതാ മതില്‍ എന്ന ആശയം സര്‍ക്കാരിന്റേതല്ലെന്നും യോഗത്തിലെ ചര്‍ച്ചയില്‍ സംഘടനകള്‍ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശങ്ങള്‍ ഉറപ്പു വരുത്താനാണ് വനിതാമതില്‍ സമിതി പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ നിലപാടുകളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചത് അവരുടെ നവോത്ഥാന പാരമ്പര്യം കണക്കിലെടുത്താണ്. 

ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാത്തവര്‍ മോശക്കാരാണെന്ന് അഭിപ്രായമില്ല. അവര്‍ എത്താത്തത് നിര്‍ഭാഗ്യകരമാണ്. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സംഘടനയാണ് എന്‍എസ്എസ്. ഏതോ കാരണത്താല്‍ അവര്‍ക്ക് പഴയ നിലപാട് ഇപ്പോള്‍ തുടരാനാകുന്നില്ല. അവര്‍ നിലപാട് തിരുത്തും എന്നു തന്നെയാണ് വിശ്വാസം. 

ഹാദിയക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആളെ യോഗത്തില്‍ പങ്കെടുപ്പിച്ചതിനെച്ചൊല്ലിയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, പുരുഷനു തുല്യമായ സമത്വം സ്ത്രീകള്‍ക്കുമുണ്ടെന്നു പറഞ്ഞ് ഒരു സംഘടന മുന്നോട്ടുവരുമ്പോള്‍ അവരെ തടയാനാകില്ലെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. കൂട്ടായ്മയിലെ ആരെങ്കിലും സര്‍ക്കാര്‍ നിലപാടുകളോടു യോജിക്കുന്നില്ലെങ്കില്‍ അതേക്കുറിച്ച് സര്‍ക്കാരിന് ഒരു വേവലാതിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുങ്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറഞ്ഞു. ഇതിനായി ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ വനിതാമതില്‍ ഏറെ പ്രയോജനം ചെയ്യുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം