കേരളം

12 ലോട്ടറി വാങ്ങി, നീട്ടിയത് രണ്ടായിരത്തിന്റെ 'കളിനോട്ട്', ചോദ്യം ചെയ്തപ്പോള്‍ തളളിയിട്ട് കടന്നു; ക്രൂരത ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 2000രൂപയുടെ കളിനോട്ട് നല്‍കി വീണ്ടും തട്ടിപ്പ്. ഇത്തവണ ഇരയായത് ലോട്ടറി വില്‍പന നടത്തുന്ന കോടംതുരുത്ത് കോളുതറ ലെനിന്‍(42) ആണ്.  കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് നല്‍കി 12 ലോട്ടറികള്‍ വാങ്ങി കബളിപ്പിച്ചതായി കാണിച്ച് കുത്തിയതോട് പൊലീസില്‍ ലെനിന്‍ പരാതി നല്‍കി.
കോടംതുരുത്ത് വിവിഎച്ച്എസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം.

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് 2000രൂപയുടെ കളിനോട്ട് നല്‍കി 12 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ബാക്കി തുക നല്‍കിയശേഷം നോട്ട് പരിശോധിച്ചപ്പോള്‍ കളിനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്ത ലെനിനെ തള്ളിയിട്ടശേഷം യുവാവ് ബൈക്കില്‍ കടന്നുവെന്നാണ് പരാതി. ഒരാഴ്ചയ്ക്ക് മുന്‍പ് അരൂരിലും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി