കേരളം

നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി; കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്‍ത്തത്. കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു

ഒളിവില്‍ കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്‍കിയ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്‍ നശിപ്പിച്ചെന്ന പൊലീസ് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നായിരുന്നു രാജു ജോസഫ് പൊലീസിന് നല്‍കിയ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു