കേരളം

മുഖ്യമന്ത്രി കുറെ വായിച്ചതുകൊണ്ട് എന്ത് കാര്യം; പതിനായിരം രൂപയല്ലാതെ ഒരു രൂപ പോലും ദുരിതബാധിതര്‍ക്ക് നല്‍കിയില്ലെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തകേരളത്തിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രി വ്യക്തയില്ലാത്ത മറുപടി നല്‍കിയ സാഹചര്യത്തിലാണ് നിയമസഭ വിട്ടിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പ്രളയത്തിന് ശേഷം സര്‍ക്കാരിനോട് സഹകരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സജീവമായി ഇടപെട്ടു. മൂന്ന് മാസം കഴിഞ്ഞിട്ട് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത് കണക്കെടുപ്പ് നടക്കുന്നു എന്നാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പതിനായിരം കൊടത്തു എന്നതല്ലാതെ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഒരുരൂപയുടെ സഹായം നല്‍കിയില്ല. വ്യാപാരികളുടെയും വ്യവസായികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുടെയും കണക്ക് എടുത്തിട്ടില്ല. സ്പീക്കര്‍ക്ക് നല്‍കിയ ചോദ്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി പറയുന്നത് കണക്കെടുത്തിട്ടില്ലെന്നാണ്. ഇനിയെന്നാണ് കണക്കെടുക്കുക. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് എന്നാണ് സഹായം നല്‍കുക. മുഖ്യമന്ത്രി കുറെ കാര്യങ്ങള്‍ വായിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ വായനകൊണ്ട് എന്തുകാര്യമെന്നും സഭ വിട്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്