കേരളം

കവിതാ മോഷണം കേരളവര്‍മ്മ കോളെജിന്റെ അന്തസ്സിനെ ബാധിച്ചു ; ദീപാ നിശാന്തിനെതിരെ നടപടിക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍:  കേരളവര്‍മ്മ കോളെജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന വിവാദത്തില്‍ നടപടി സ്വീകരിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. ബോര്‍ഡിന് കീഴിലാണ് ദീപാ നിശാന്ത് അധ്യാപികയായി ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളെജ്.

 മലയാളം അധ്യാപികയായ ദീപയുടെ പ്രവര്‍ത്തിയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കോളെജിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കോളെജ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം തേടിയത്. 

 വിവാദത്തെ തുടര്‍ന്ന് ദീപാനിശാന്തിനോട് വിശദീകരണം തേടണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന പക്ഷം മാറിനില്‍ക്കാന്‍ തയ്യാറാണ് എന്നാണ് ദീപാ നിശാന്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ