കേരളം

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡ്രൈവര്‍മാര്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കില്ലന്ന്  വ്യക്തമാക്കിയിട്ടുണ്ട്. സംയുക്ത തൊഴിലാളി സംഘടനയുടേതാണ് തീരുമാനം.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്‌സി തൊഴിലാളികള്‍ സമരം ചെയ്യുന്നത്. 

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരമാര്‍ഗം കണ്ടെത്തുന്നതുവരെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സംയുക്ത സമര സമിതി വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ അംഗീകരിക്കുന്നില്ല എങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖല പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ