കേരളം

ശബരിമല : നിയമസഭയില്‍ പ്രതിപക്ഷ ബഹളം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, ഇക്കാര്യം ഉന്നയിച്ച് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധിച്ചു. 

പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്നും, സഭ നടപടികളോട് സഹകരിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം തുടര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥ കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി, നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 

പ്രതിപക്ഷ എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാമെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇടപെടലുകള്‍ നടത്തിയെന്നും  സ്പീക്കര്‍ അറിയിച്ചിരുന്നു. ശബരിമല വിഷയം ഉന്നയിച്ച് യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. ഇത് അഞ്ചാം ദിവസമാണ് ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്