കേരളം

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഈ മാസം 12വരെ തുടരും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി. പമ്പ,സന്നിധാനം,നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനം. നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചു. 

ഇന്ന് നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നേരത്തെ നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്് എന്‍ ശിവരാജന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

 നിലയ്ക്കലിലെത്തിയ സംഘം പൊലീസിന്റെ നോട്ടിസ് കൈപ്പറ്റാന്‍ തയാറാകാതെ   റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പെരുനാട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 

നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമല്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു പ്രശ്‌നമാണ് ഉണ്ടായതെന്നു കോടതി ചോദിച്ചു.ശബരിമല നിരീക്ഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാടെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍