കേരളം

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 182 പോയിന്റുമായി തൃശ്ശൂര്‍ മുന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

 ആലപ്പുഴ: കൗമാര കലാപ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി തൃശ്ശൂര്‍ മുന്നോട്ട്. 182 പോയിന്റുകളാണ് കലോത്സവത്തിന്റെ ആദ്യദിനം തൃശ്ശൂര്‍ സ്വന്തമാക്കിയത്. 178 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 173 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണുള്ളത്.

 ഹൈസ്‌കൂള്‍ വിഭാഗത്തിലും 108 പോയിന്റുമായി തൃശ്ശൂര്‍ തന്നെയാണ് ഒന്നാമത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കോട്ടയം 64 പോയിന്റുകള്‍ നേടി. ആലപ്പുഴ 161 പോയിന്റുമായി ആറാം സ്ഥാനത്താണുള്ളത്. 

(ചിത്രം : സനേഷ്‌)
 30 വേദികളിലായി 10000ത്തോളം കുട്ടികളാണ് വിവിധയിനങ്ങളില്‍ മത്സരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കലോത്സവം മൂന്ന് ദിവസമാക്കി , ആഡംബര രഹിതമായാണ് ഇക്കുറി നടത്തുന്നത്. 

സമയക്രമം പാലിക്കുന്നുവെന്ന് മേളയെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രശംസിച്ചു. വിധി നിര്‍ണയത്തില്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് പേരെ മാറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ