കേരളം

മലയാളത്തില്‍ ഒരു വാചകം തെറ്റാതെ ഇവര്‍ എഴുതിയിട്ടുണ്ടോ;  ദീപാ നിശാന്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി പി രാജീവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല. ജനത്തോടുള്ള അവഹേളനമാണെന്നായിരുന്നു എഴുത്തുകാരന്‍ ടിപി രാജീവന്റെ പ്രതികരണം. ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത് ദീപയെ സംരക്ഷിക്കുകയല്ല. മലയാളികളെ അപമാനിക്കുകയാണെന്നും രാജീവന്‍ പറഞ്ഞു. മലയാളത്തില്‍ ശരിയായി ഏതെങ്കിലും വാചകം ഇവര്‍ എഴുതിയിട്ടുണ്ടോ, കേരള വര്‍മ്മ കൊളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത്.  ഇത്രയും കാലം ഭംഗിയായി നടത്തിയ കലോത്സവത്തില്‍ പങ്കെടുപ്പിച്ച് അതിന്റെ ഭംഗി കെടുത്തിയത് സംഘാടകരാണെന്നും രാജീവന്‍ പറഞ്ഞു.

ഇത്തരം നടപടിയിലൂടെ പോയാല്‍ വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സറി സ്‌കൂള്‍ മന്ത്രിയാക്കും. ഇത്രമാത്രം നീചമായ സാംസ്‌കാരിക ബോധം നിലനിര്‍ത്തുന്ന ഈ സര്‍ക്കാരിന് എങ്ങനെ നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആവും. അതിവിദൂരമായ ഭവിഷ്യത്താണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. ്അതുകൊണ്ട്  മറ്റ് ആളുകളെ കൊണ്ട് വിധിനിര്‍ണയിപ്പിക്കണമെന്നും രാജീവന്‍ പറഞ്ഞു.

എടുക്കാചരക്കിനെ എഴുന്നള്ളിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവം അലങ്കോലപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു രാഷ്ട്രീയനിരീക്ഷകന്‍ എ ജയശങ്കറിന്റെ പ്രതികരണം. ഇവരെ ഇപ്പോഴും ഒരു വിഭാഗം സാംസ്‌കാരിക നായകര്‍ സംരക്ഷിക്കുകയാണ്. മൂല്യനിര്‍ണത്തയത്തിനെത്തിയ ദീപ എന്തോ വലിയ ധീരകൃത്യം ചെയ്തതുപോലെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്്. വിധിനിര്‍ണയ സമിതിയില്‍ ഉള്‍പ്പെടുത്തിയ സംഘാടകസഖാക്കളുടെ പിഴവാണ് വ്യക്തമായതെന്ന് ജയശങ്കര്‍ പറഞ്ഞു.

വകതിരിവുണ്ടെങ്കില്‍ അവര്‍ക്ക് വരാതിരിക്കാമായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അന്‍പത് വയസ്സ് തികയാത്തവരോട് കാല്പിടിച്ചാണ് നിങ്ങള്‍ അവിടെ കയറിയാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അവരെ പറഞ്ഞ് മനസിലാക്കിച്ചത്. അതുപോലെ സംഘാടകര്‍ ദീപാ നിശാന്തിനോടും പറയണമായിരുന്നു. ദീപയെ വിധിനിര്‍ണയ സമിതിയില്‍ ഉള്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമായ തീരുമാനമായിരുന്നു. മന്ത്രി  ജി സുധാകരന്റെ ഭാര്യ മലയാളം കൊളേജ് അധ്യാപികയായിരുന്നു. അവരെ ഏല്‍പ്പിക്കാമായിരുന്നു. അല്ലെങ്കില്‍ മന്ത്രി ജി സുധാകരനെ  തന്നെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു. അവരൊന്നും മോഷണം നടത്തുന്ന ആളുകളല്ല. ഇതില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ല. സഹതപിക്കാനെ കഴിയു. ഇനി സരിതാ നായര്‍ കേരളത്തില്‍ സാംസ്‌കാരിക മന്ത്രിയാക്കാലും അത്ഭുതപ്പെടാനില്ലെന്നും ജയശങ്കര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത