കേരളം

ആരോഗ്യനില മോശം; നിരാഹാരം കിടക്കുന്ന എ.എന്‍ രാധാകൃഷ്ണനെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും; പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ നിരാഹാരം കിടക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുയാണ്. രാധാകൃഷ്ണന്റെ ആരോഗ്യനില മോശമാണെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും ഇന്നലെ ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. 

രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ എന്‍ രാധാകൃഷ്ണന് സമരം അവസാനിപ്പിക്കേണ്ടി വന്നാല്‍ പകരം മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ നിരാഹാരമിരിക്കും. കൂടാതെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ദിനം ആചരിക്കും. സെക്രട്ടേറിയറ്റിന് മുന്നിലേക്കും കളക്റ്ററേറ്റുകളിലേക്കും മാര്‍ച്ച് നടത്താനാണ് തീരുമാനം. 

രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എഎന്‍ രാധാകൃഷ്ണന്‍ സമരം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്