കോട്ടയം : പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ചങ്ങനാശേരി-ചിങ്ങവനം റൂട്ടിൽ ഇന്നു മുതൽ 23 വരെ ട്രെയിൻ ഗതാഗതത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഏതാനും ട്രെയിനുകൾ റദ്ദാക്കിയ റെയിൽവേ, ചില സർവീസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു. ഏതാനും ട്രെയിനുകൾ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക എന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനുകൾ ഇന്നു മുതൽ 22 വരെ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഈ ട്രെയിനുകൾ എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിർത്തുന്നതാണെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
നാഗർകോവിൽ -മാംഗലാപുരം പരശുറാം , കന്യാകുമാരി-മുംബൈ ജയന്തി, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസുകൾ 22ന് ആലപ്പുഴ വഴി തിരിച്ചു വിടും. കൊച്ചുവേളി- ലോക് മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും കൊച്ചുവേളി- ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,1 5,17,18,20, 21, 22 തീയതികളിലും ഹസ്രത് നിസാമുദീൻ- തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും ഡെറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും വിശാഖപട്ടണം- കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴിയായിരിക്കും.
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം പാസഞ്ചർ, എറണാകുളം കായംകുളം, കായംകുളം- എറണാകുളം, എറണാകുളം- കായംകുളം പാസഞ്ചർ, കായംകുളം- എറണാകുളം, എറണാകുളം- ആലപ്പുഴ പാസഞ്ചർ ട്രെയിനുകൾ ഇന്നു മുതൽ 23 വരെ പൂർണമായും റദ്ദാക്കി. കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം മെമു ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് 14-ന് 45 മിനിറ്റും 22-ന് 70 മിനിറ്റും ചെങ്ങന്നൂരിൽ പിടിച്ചിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ