കേരളം

യുവാവ് സര്‍ക്കാര്‍ ക്വാട്ടേഴ്‌സില്‍ മരിച്ചനിലയില്‍: കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: യുവാവിനെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കെഐപി ക്വാര്‍ട്ടേഴ്‌സില്‍  മലപ്പുറം സ്വദേശി മുജീബ് റഹ്മാനെയാണ് മരിച്ചതായി കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലിസിന്റെ  പ്രാഥമിക നിഗമനം. കൊട്ടാരക്കര ജയിലിന് സമീപത്തെ  മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാര്‍ട്ടേഴസിനുള്ളിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

കൊല്ലപ്പെട്ട മുജീബ് ബ്യൂട്ടിപാര്‍ലര്‍ ഉടമ കൂടിയാണ്. ഇയാളുടെ ബ്യൂട്ടിപാര്‍ലറില്‍ സ്ഥിരമായി പോകുന്ന യുവതി മുജീബുമായി പരിചയത്തിലായിരുന്നു. മുജീബ് ഇടയ്ക്കിടയ്ക്ക് യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍  സന്ദര്‍ശിക്കുകയും ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ പകല്‍ അമിതമായി മദ്യപിച്ച് മുജീബ് റഹ്മാന്‍ എത്തി. ഇതോടെ യുവതിയും കുട്ടിയും കൊട്ടാരക്കര പെരുങ്കുളത്തെ വീട്ടിലേക്ക് പോയി.

ഇന്ന് രാവിലെ ആറോടെ യുവതി മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ കയര്‍ മുറുക്കിയ നിലയില്‍ മുജീബ് റഹ്മാനെ അവശനിലയില്‍ നിലത്ത് കണ്ടെത്തി. ഉടന്‍ കെട്ടഴിച്ച് മുഖത്ത് വെള്ളം തളിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും  മരണം സംഭവിച്ചു എന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. 

എന്നാല്‍ മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ മുഖത്ത് നേരിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പിനായി പൊലീസ് മൃതദേഹം കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്