കേരളം

എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ചക്കകം പിരിച്ചുവിടണം; വീട്ടുവീഴ്ചക്കില്ലെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് കെഎസ്ആര്‍ടിസി ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. അല്ലാത്ത പക്ഷം ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. വിധിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരിയെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഉത്തരവ് തിങ്കളാഴ്ചക്കകം നടപ്പാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഈ മാസം ആറാംതീയതി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. ഇത് ഒരാഴ്ചക്കകം നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി കോടതിയെ സമീപിച്ചപ്പോഴാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

ഈ ഉത്തരവ് നടപ്പാക്കിയാല്‍ നാലായിരത്തില്‍പ്പരം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. ഇത്രയും ഒഴിവിലേക്ക് നിയമിക്കുന്നതിലും ബുദ്ധിമുട്ടുകളുണ്ട്. പിഎസ്‌സിയില്‍ ഇത്രയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടങ്ങിയ കാര്യങ്ങളാണ് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചത്. ഇതിനിടെയാണ് വിധി നടപ്പാക്കാന്‍ ഹൈക്കോടതിക്ക് അറിയാമെന്ന മുന്നറിയിപ്പോടെ രൂക്ഷമായ ഭാഷയില്‍ കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍