കേരളം

കേരളത്തിൽ നിലയുറപ്പിക്കാൻ ശ്രമം ശക്തമാക്കി ബിജെപി; മഹാറാലികളുമായി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രം​ഗത്തിറങ്ങും. ജനുവരിയിൽ  തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലികൾ നടത്താൻ ബിജെപി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 

കേരളം, ബംഗാൾ, തെലങ്കാന, ആന്ധ്രാ, ഒഡിഷ, അസം സംസ്ഥാനങ്ങളിലായി ഇതുവരെ ബിജെപി ജയിക്കാത്തതും എന്നാൽ നിർണായക വോട്ട് സ്വാധീനവും ഉള്ള 122 ലോക്സഭാ മണ്ഡലങ്ങളിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള പാർട്ടി പദ്ധതിയുടെ ഭാഗമായാണിത്. ജനുവരിയിൽ ഈ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ പങ്കെടുപ്പിച്ച് 25 റാലികളിൽ നരേന്ദ്ര മോദി പങ്കെടുക്കും.

റഫാൽ ഇടപാടിൽ സുപ്രീം കോടതി വിധിയിൽ മോദി പ്രഭാവം ഉയർന്നതോടെ അദ്ദേഹത്തെ തന്നെ മുഖ്യ പ്രചാരകനാക്കി ജനുവരി ആദ്യം മുതൽ തന്നെ രാജ്യത്ത് മുഴുവൻ മോദി സാന്നിധ്യം എത്തിക്കുകയാണ് ബിജെപി ആദ്യ തെരഞ്ഞെടുപ്പ് തന്ത്രമായി പ്രയോഗിക്കുന്നത്. കർണാടകമാണ് ബിജെപി കൂടുതൽ ശ്രദ്ധിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം.

എത്തിപ്പിടിക്കാവുന്ന വോട്ടിന്റെ വ്യത്യാസത്തിൽ 2014ൽ പരാജയപ്പെട്ട എല്ലാ ലോക്സഭാ സീറ്റുകളിലും ആർഎസ്എസിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൂടുതൽ പ്രവർത്തകരെ ബിജെപിക്ക് വിട്ടുനൽകാനും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍