കേരളം

രഹന ഫാത്തിമയ്ക്ക് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റു ചെയ്‌തെന്ന കേസില്‍ രഹന ഫാത്തിമയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

സമൂഹ മാധ്യമങ്ങളില്‍ രഹന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രഹന ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദമായിരുന്നു.

ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹനയ്ക്ക് ശബരിമലയില്‍ പ്രവേശിക്കാനായില്ല. ഇവര്‍ ശബരിമല സന്ദര്‍ശിക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇവര്‍ താമസിക്കുന്ന പനംപള്ളി നഗര്‍ ഫ്‌ലാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്