കേരളം

ശബരിമല വാവര് നടയ്ക്ക് സമീപത്ത് നിന്നും ബാരിക്കേഡുകൾ നീക്കി ; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഭാ​ഗികമായി നീക്കി.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കോടതി ഉത്തരവോ ഡിജിപിയുടെ നിർദ്ദേശമോ ലഭിച്ചാൽ മാത്രമേ ബാരിക്കേഡ് മാറ്റുകയുള്ളുവെന്നും അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നുമായിരുന്നു നേരത്തേ സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ വ്യക്തമാക്കിയിരുന്നത്‌.

ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള നടപടി ഉണ്ടാകുന്നുവെന്ന് തോന്നിയാൽ ഉടനടി നിയമ നടപടികൾ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ ശബരിമല ഡ്യൂട്ടിയെന്നും ഇതനുസരിച്ചുള്ള പ്രത്യേക നിർദ്ദേശങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

 ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും പൊലീസ് ഒരുക്കുമെന്നും സു​ഗമമായി ദർശനം നടത്തി മടങ്ങാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ് പി പി ബി രാജീവനാണ് സന്നിധാനത്തെ ക്രമസമാധാനച്ചുമതല പുതിയതായി നൽകിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്