കേരളം

ഈ പോരാട്ടത്തില്‍ കേരളത്തിനൊപ്പം; വിശ്വാസത്തിന് ആണ്‍-പെണ്‍ വ്യത്യാസം തടസ്സമാവരുതെന്ന് സംഗീതജ്ഞന്‍  ടി എം കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിശ്വാസത്തിന് ലിംഗവ്യത്യാസം തടസ്സമാവരുതെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ.ഭരണഘടനയും മൗലികാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ഈ പോരാട്ടത്തില്‍ താനും കേരളത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ഭരണഘടനയാണ് രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥം. പ്രാര്‍ത്ഥിക്കുമ്പോള്‍ ആണിനും പെണ്ണിനും ലഭിക്കുന്ന അനുഭവം ഒന്നാണ്. അതിന് മതം ഒരു തടസ്സമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം തനിക്ക് ഏറ്റവുമധികം സുരക്ഷിതത്വം അനുഭവപ്പെടുന്ന സ്ഥലമാണെന്നും ടി എം കൃഷ്ണ പറഞ്ഞു. ഹിന്ദുവായ കൃഷ്ണ മറ്റ് ദൈവങ്ങള്‍ക്ക് വേണ്ടി പാടുന്നുവെന്ന് ആരോപിച്ച് ന്യൂഡല്‍ഹിയിലെ സംഗീത പരിപാടികള്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു.ഇതിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ അദ്ദേഹത്തിന് വേദി ഒരുക്കി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍