കേരളം

ദളിത് വിരുദ്ധ പരാമർശം; എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്


കാസര്‍ക്കോട്: പ്രമുഖ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടു വച്ചാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജില്ലാ സെക്ഷന്‍സ് കോടതി ചേംബറില്‍ ഹാജരാക്കിയ സന്തോഷിന് കോടതി ജാമ്യം അനുവദിച്ചു.

കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ സന്തോഷ് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. സന്തോഷിന്റെ വാക്കുകള്‍ ദലിത് വിരുദ്ധമാണെന്ന് ആരോപിച്ച് കാഞ്ഞങ്ങാട് സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ