കേരളം

പി. മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും ഭാര്യയെയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിയാടി അമ്പലകുളങ്ങര പൊയ്കയില്‍  ശ്രീജുവിനാണ് വെട്ടേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ്  സംഭവം. കാറില്‍വന്ന അക്രമി സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെയാണ് പി. മോഹനന്റെ മകന്‍ ജീവിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിക്കും നേരെ ആര്‍എസ്എസ് ആക്രമണം നടത്തിയത്. അക്രമത്തില്‍ പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശി സുധീഷനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീജുവിന് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് കുറ്റിയാടി പൊലീസ് അറിയിച്ചു. 

ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു നികിതാസിനും ഭാര്യയ്ക്കും നേരെ അക്രമം ഉണ്ടായത്. അക്രമത്തിന് ശേഷം കുറ്റിയാടി പേരാമ്പ്ര മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. ഇത് അല്‍പ്പം അയഞ്ഞ സമയത്താണ് ശനിയാഴ്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുന്നത്. ഇതോടെ സ്ഥലത്ത് പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി