കേരളം

ശബരിമല കയറാന്‍ ട്രാന്‍സ്ജന്‍ഡറുകള്‍; എരുമേലിയില്‍ പൊലീസ് തടഞ്ഞു,  തിരിച്ചയച്ചു

സമകാലിക മലയാളം ഡെസ്ക്

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്.  വേഷം മാറ്റി വന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയും സൗകര്യവും ഒരുക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തുവെങ്കിലും സംഘം നിരസിച്ചു.  ഇതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവരെ കോട്ടയത്ത് എത്തിക്കുകയായിയിരുന്നു.

എറണാകുളം സ്വദേശികളായ ഇവര്‍ ശബരിമല ദര്‍ശനത്തിനായി നേരത്തേ
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ സമാധാനപരമായി മല കയറിയിരുന്നുവെന്നും നിലവിലെ സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്.

വ്രതാനുഷ്ഠാനത്തോടെ ദര്‍ശനത്തിനെത്തുന്ന തങ്ങള്‍ക്ക് മതിയായ സൗകര്യം നല്‍കണമെന്ന് സാമൂഹ്യ നീതി വകുപ്പിന് കഴിഞ്ഞ ദിവസമാണ് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട കളക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇവരെ കൂടാതെ കോട്ടയം , കൊല്ലം ജില്ലകളില്‍ നിന്നുള്ള ട്രാന്‍സ്ജന്‍ഡേഴ്‌സും സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി