കേരളം

ശശിക്കൊപ്പം വേദി പങ്കിടാനില്ല ; 'സര്‍ഗവിദ്യാലയം' ഉദ്ഘാടനപരിപാടിയില്‍ നിന്ന് എംടി പിന്മാറി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ലൈംഗികപീഡന ആരോപണ വിധേയനായ പി കെ ശശി എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പിന്മാറി. സര്‍ക്കാരിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് എംടി പിന്മാറിയത്. ആരോപണ വിധേയനായ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. 
 
വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. പികെ ശശിയാണ് പരിപാടിയുടെ അധ്യക്ഷന്‍. സര്‍ഗ വിദ്യാലയത്തിന്റെ ഉദ്ഘാടനം എംടിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. 

പരാപാടിയില്‍ പങ്കെടുക്കില്ലെന്നും, ഇക്കാര്യം പരിപാടിയുടെ സംഘാടകരെ അറിയിച്ചതായും എംടി വാസുദേവന്‍ നായര്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചിട്ടുള്ളത്. പീഡന ആരോപണ വിധേയനൊപ്പം വേദി പങ്കിടുന്നതിനെതിരെ എംടിക്ക് നിരവധി കത്തുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊടുന്നനേയുള്ള പിന്മാറ്റമെന്നാണ് വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ