കേരളം

ശബരിമലയിൽ ട്രാൻസ്ജന്റേഴ്സിനെ തടഞ്ഞത് അം​ഗീകരിക്കാനാകില്ല; വനിതാ മതിലിൽ പ്രതിഷേധം ഉൾക്കൊള്ളിക്കണം- വിമർശനവുമായി സച്ചിദാനന്ദൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല പ്രവേശനത്തിനായി എത്തിയ ട്രാൻസ്ജന്റേഴ്സിനെ തടഞ്ഞതിനെ വിമർശിച്ച് കവി സച്ചിദാനന്ദൻ. അവരെ തിരിച്ചയച്ച് അപമാനിച്ച പൊലീസ് നടപടി തികച്ചും അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രഹനാ ഫാത്തിമയുടെ കാര്യത്തിലും തെറ്റ് തിരുത്തണം. വനിതാ മതിലിൽ ട്രാൻസ്ജന്റേഴ്സിന്റെ പ്രതിഷേധവും ഉൾക്കൊള്ളിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് രാവിലെയാണ് നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മല ചവിട്ടാനെത്തിയത്. ഇവരെ എരുമേലിയില്‍വച്ച് പൊലീസ് തടയുകയായിരുന്നു. സാരിയുടുത്ത് മലയ്ക്ക് പോകാന്‍ സാധിക്കില്ലെന്നും വസ്ത്രം മാറിയാല്‍ മല ചവിട്ടാന്‍ അനുവദിക്കാമെന്നും സംരക്ഷണം നല്‍കാമെന്നും പൊലീസ് ഇവരോട് പറഞ്ഞു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് മടക്കി അയക്കുകയായിരുന്നു. 

അതേസമയം ശബരിമലയിലെത്തിയ തങ്ങളെ അപമാനിച്ചു എന്നു കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കാഞ്ഞിരപള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതി നല്‍കി. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു എന്ന് കാണിച്ചാണ് അവർ പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന സമീപിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്