കേരളം

ശബരിമല വിധി പുരോഗമനപരമെന്ന് തൃഷ; മഞ്ജു വാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ വൈറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ നിലപാട് വ്യക്തമാക്കി തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. സുപ്രീം കോടതിയുടെ വിധി പുരോഗമനപരമാണെന്നും വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും തൃഷ തുറന്നുപറഞ്ഞു. രാജ്യത്തെ ഏറെ ഉന്നതിയിലേക്ക് നയിക്കുന്നതാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെന്നും നടി അഭിപ്രായപ്പെട്ടു. 

തന്റെ ഏറ്റവും പുതിയ ചിത്രം 96ന്റെ പ്രമോഷൻ പരിപാടികളുടെ ഭാ​ഗമായി നടത്തിയ വാര്‍ത്താ സമ്മളനത്തിലായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം. നേരത്തെ നൽകിയ അഭിമുഖമാണെങ്കിലും വനിതാ മതിലില്‍ നിന്ന് നടി മഞ്ജു വാര്യരുടെ പിൻമാറ്റത്തിന് പിന്നാലെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. 

വൈകാരിക വിഷയങ്ങളിൽ ഉരുണ്ടു കളിയില്ല. പറയുന്ന അഭിപ്രായങ്ങളിൽ വ്യക്തതക്കുറവുമില്ല എന്ന അടിക്കുറിപ്പോടെ പോണ്ടിച്ചേരി സർവകലാശാല‍‌യിലെ ഗവേഷക വിദ്യാര്‍ഥിയായ ടിവി രജീഷ് കുമാറാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്