കേരളം

മഞ്ജുവിന്റെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണം, വനിതാ മതിലിന് രാഷ്ട്രീയ നിറമില്ല; മറുപടിയുമായി ജി സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനുവരി ഒന്നിന് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാടുതിരുത്തിയ നടി മഞ്ജുവാരിയരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. നടി മഞ്ജു വാരിയരുടെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണമെന്ന് മന്ത്രി പ്രതികരിച്ചു. 

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം പറഞ്ഞ മഞ്ജു വാരിയര്‍ പിന്നീട് നിലപാടു തിരുത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവന.

നടി മഞ്ജു വാരിയരുടെ സാമൂഹിക ബോധത്തിന്റെ കണ്ണാടി മാറണമെന്ന് പറഞ്ഞ മന്ത്രി വനിതാ മതിലിന് രാഷ്ട്രീയ നിറമില്ലെന്നും വ്യക്തമാക്കി. നടി എന്ന നിലയില്‍ മഞ്ജു വാരിയരെ ബഹുമാനിക്കുന്നതായും സുധാകരന്‍ പറഞ്ഞു. 

വനിതാമതിലിന് രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് താന്‍ അറിഞ്ഞിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു മഞ്ജു വാരിയരുടെ വിശദീകരണം. തുടര്‍ന്ന് വ്യാപകമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് മഞ്ജു വാരിയര്‍ക്ക് നേരെയുണ്ടായത്. മഞ്ജു വാരിയരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

നേരത്തെ, മഞ്ജുവാരിയര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് വ്യക്തമാക്കി മന്ത്രി എം.എം മണിയും രംഗത്ത് വന്നിരുന്നു. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം.ആരെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതെന്നും എം.എം മണി  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത