കേരളം

കന്യാസ്ത്രീയുടെ മരണം: ബലാത്സംഗവും ഭവനഭേദനവും തെളിഞ്ഞു, പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി ഉച്ചയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായിലെ ലിസ്യൂ കര്‍മലൈറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലപാതകം, ഭവനഭേദനം, ബലാത്സംഗം എന്നി കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ ഇന്ന് ഉച്ചയ്ക്ക് കോടതി ശിക്ഷാവിധി പറയും. 

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.മോഷണ ശ്രമത്തിനിടെ സതീഷ് കന്യാസ്ത്രീയെ മണ്‍വെട്ടി കൊണ്ടു തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു ഒട്ടനവധി മോഷണ കേസുകളിലും പ്രതിയാണ്. പ്രതിയെ അഞ്ചുദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 

പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും