കേരളം

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല, ഹര്‍ജി ഹൈക്കോടതി തളളി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുളള ശ്രമത്തിന്റെ ഭാഗമാണിത് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തളളിയത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിന് പ്രസക്തിയില്ല. വിചാരണ വൈകിപ്പിക്കാനുളള തന്ത്രത്തിന്റെ ഭാഗമായാണ് പ്രതി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.  ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നടപടി. 

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ  വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി ജനുവരിയിലേക്ക് വാദം കേള്‍ക്കാന്‍ കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഇതില്‍ തീര്‍പ്പായ ശേഷമേ വിചാരണ കോടതി കുറ്റം ചുമത്തുന്നതിനുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ