കേരളം

'മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്'; 'തെറിയഭിഷേകം നടത്തി സായൂജ്യമടയുകയല്ലാതെ ഒരു മറുപടിയും നല്‍കാന്‍ ഈ ആണുങ്ങള്‍ക്കാവില്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലപ്പുറത്ത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിനെതിരെ സമൂഹമാധ്യമത്തില്‍ വേറിട്ട പോസ്റ്റുമായി നാസിറുദ്ദീന്‍. ചിരിച്ച് കൊണ്ട് ആ പെങ്കുട്ടികള് പറഞ്ഞത് കേട്ടില്ലേ. ഇവരെ നന്നാക്കാന്‍ 'കുറച്ച് വെളിച്ചമൊന്നും പോരാ, എമര്‍ജന്‍സി തന്നെ വേണമെന്ന് !' അതാണ് ഇന്നത്തെ മലബാറിലെ മുസ്ലിം പെണ്‍കുട്ടിയുടെ സ്വരം. അതിന് മറുപടിയായി ആണൊരുത്തന്‍ പറഞ്ഞത് 'നക്കാന്‍ വന്നാല്‍ നക്കി പോയാല്‍ മതി....' എന്നാണ്. 

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്. വാട്ട്‌സ് ആപിലും ഫേസ് ബുക്കിലുമെല്ലാം നിരന്തരം പൊട്ടിയൊലിക്കുന്ന സ്ത്രീവിരുദ്ധ കുരുക്കളുടെ പശ്ചാത്തലം ഇതാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ക്ക് സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈ പെണ്ണുങ്ങള്‍ കൂടുതലായുള്ള കാമ്പസില്‍ വലിയ തോതില്‍ വേരോടാനും ഇത് കാരണമായിട്ടുണ്ട്. സമാന രീതിയില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേരോടിയതിന്റെ ഫലമാണ് ശബരിമല വിഷയത്തിലൂടെ കണ്ടതെന്നും നാസിറുദ്ദിന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചിരിച്ച് കൊണ്ട് ആ പെങ്കുട്ടികള് പറഞ്ഞത് കേട്ടില്ലേ ? ഇവരെ നന്നാക്കാന്‍ 'കുറച്ച് വെളിച്ചമൊന്നും പോരാ, എമര്‍ജന്‍സി തന്നെ വേണമെന്ന് !' അതാണ് ഇന്നത്തെ മലബാറിലെ മുസ്ലിം പെണ്‍കുട്ടിയുടെ സ്വരം. അതിന് മറുപടിയായി ആണൊരുത്തന്‍ പറഞ്ഞത് 'നക്കാന്‍ വന്നാല്‍ നക്കി പോയാല്‍ മതി....' എന്നാണ്. പിന്നെ കുറേ പതിവ് സദാചാര ഗീര്‍വാണങ്ങളും. കേരളത്തിലെ മധ്യവര്‍ഗത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ, ലിംഗ സമവാക്യം കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഈ വീഡിയോകള്‍. ആഗോളവല്‍ക്കരണം, ഗള്‍ഫ് പണം, സോഷ്യല്‍ മീഡിയ തുടങ്ങിയ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തി വളര്‍ന്നവരാണ് ഈ തലമുറയിലെ മുസ്ലിം പെണ്‍ കുട്ടികള്‍. തങ്ങളുടെ വിശ്വാസവും സ്വാതന്ത്രവുമൊന്നും ആരുടെ മുന്നിലും അടിയറ വെക്കാന്‍ അവര്‍ തയ്യാറല്ല, ഒരു കാര്യത്തിലും. ഇന്ന് കേരളത്തിലെ മികച്ച കാമ്പസുകളില്‍ അവര്‍ മറ്റാരേക്കാളും സജീവമാണ്. വിവാഹത്തിലും വിവാഹ മോചനത്തിലും തൊട്ട് അവരുടെ എല്ലാ കാര്യങ്ങളിലും അവരുടെ ഏജന്‍സി ഉപയോഗിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നു. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അവര്‍ സമരം ചെയ്യും, സമുദായത്തിനകത്തും പുറത്തും.

മലയാളി ആണിന്റെ സഹജമായ ഭീകര അപകര്‍ഷതാ ബോധവും സ്ത്രീവിരുദ്ധതയും മദ്രസയില്‍ പോയും മതപ്രഭാഷണങ്ങള്‍ കേട്ടും കടഞ്ഞെടുത്ത ആങ്ങളമാര്‍ക്ക് ഇത് സഹിക്കാവുന്നതിലപ്പുറമാണ്. വാട്ട്‌സ് ആപിലും ഫേസ് ബുക്കിലുമെല്ലാം നിരന്തരം പൊട്ടിയൊലിക്കുന്ന സ്ത്രീവിരുദ്ധ കുരുക്കളുടെ പശ്ചാത്തലം ഇതാണ്. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ക്ക് സമുദായത്തിലെ ആണുങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഈ പെണ്ണുങ്ങള്‍ കൂടുതലായുള്ള കാമ്പസില്‍ വലിയ തോതില്‍ വേരോടാനും ഇത് കാരണമായിട്ടുണ്ട്. സമാന രീതിയില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേരോടിയതിന്റെ ഫലമാണ് ശബരിമല വിഷയത്തിലൂടെ കണ്ടത്.

ഈ പെങ്കുട്ടികള്‍ ഇനിയുമിങ്ങനെ ടോര്‍ച്ചും എമര്‍ജന്‍സിയും കാണിച്ച് ഇവരെ പേടിപ്പിക്കും, പ്രകോപിപ്പിക്കും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മനസ്സിനെ പരിഹസിക്കും. തെറിയഭിഷേകം നടത്തി സായൂജ്യമടയുകയല്ലാതെ ഒരു മറുപടിയും നല്‍കാന്‍ ഈ ആണുങ്ങള്‍ക്കാവില്ല. അവര്‍ 'നരകത്തിലെ പെണ്ണുങ്ങളെ' പറ്റിയോ 'കുല സ്ത്രീകളല്ലാത്തവരെ' പറ്റിയോ പറയുമ്പോള്‍ ഇവര്‍ ഇവിടെ ജീവിച്ച് കാണിക്കും, അന്തസായി തന്നെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത