കേരളം

വലിച്ചുകീറല്‍ പ്രസംഗം: മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ശബരിമല യുവതിപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ കൊല്ലം തുളസി ഹൈക്കോടതിയില്‍. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശമാണു പരാതിക്ക് ആധാരം. അന്നത്തെ സാഹചര്യത്തില്‍ വികാരപരമായി പ്രസംഗിച്ചതാണെന്നും ഉടന്‍ മാപ്പു പറഞ്ഞെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോധിപ്പിച്ചു.നേരത്തെ, കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്