കേരളം

'ഇത്രയും വലിയ മണ്ടന്‍ സ്വപ്‌നങ്ങളില്‍ മാത്രം'; എഎന്‍ രാധാകൃഷ്ണനെ ട്രോളി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും അടക്കം പുറത്താക്കി എ.കെ.ജി സെന്റര്‍ പൂട്ടിക്കുമെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. 

ഒരു കേരള ബമ്പര്‍ അടിച്ചിട്ടുവേണം അംബാനിയുടെ സ്വത്തു മുഴുവനും വാങ്ങുവാന്‍ എന്നും പറയുംപോലെ ആയി പോയ് ഈ മണ്ടന്റെ വീമ്പിളക്കല്‍. ഒന്നിനും തലയ്ക്കു വെളിവില്ല എന്നാണ് തോന്നുന്നതെന്നാണ് ചിലരുടെ വിമര്‍ശനം. ഇത്രയും വലിയ മണ്ടന്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് മറ്റുചിലര്‍. നേരത്തെയും രാധാകൃഷ്്ണന്റെ പിണറായി വിരുദ്ധ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. 


ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞിരുന്നു.

ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പൊലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പോത്തന്‍കോട് പൊലീസാണ് പ്രകോപനമപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ എ.എന്‍ രാധാകൃഷ്ണന് എതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം