കേരളം

ഇനി മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കിടക്കേണ്ട; തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ഒന്നര മണിക്കൂറിലെത്താം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൂര്യോദയവും അസ്തമയവും കാണാന്‍ കന്യാകുമാരിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കിടക്കേണ്ടിവരില്ല. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ തുറന്നതോടെ ഇനി ഒന്നര മണിക്കൂര്‍ കൊണ്ട് തിരവനന്തപുത്ത് നിന്ന് കന്യാകുമാരിയിലെത്താം. 

വിനോദ സഞ്ചാരത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമായി നിരവധി ആളുകളാണ് തിരവനന്തപുരം-കന്യാകുമാരി പാതയില്‍ ദിവസേന സഞ്ചരിക്കുന്നത്. ഗതാഗതക്കുരുക്ക് തലവേദനയായതോടെ പലരും യാത്ര ഒഴിവാക്കി തുടങ്ങിയിരുന്നു. 

പാലം വന്നതോടെ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ സ്വകാര കമ്പനികളും കെഎസ്ആര്‍ടിസിയും മുന്നോട്ടു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ