കേരളം

കെഎസ്ആര്‍ടിസി: പിഎസ് സി വഴി ആളെത്തിയില്ലെങ്കില്‍  എംപാനലുകാരെ പരിഗണിക്കാമെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി.മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ കെഎസ്ആര്‍ടിസിക്ക് പരിഗണിക്കാം. ഇതിന് നിയമം അനുവദിക്കണമെന്ന് മാത്രം. ജോലി നഷ്ടപ്പെട്ട എംപാനലുകാരുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. 

കഴിഞ്ഞദിവസം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3861 എംപാനലുകാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. പകരം പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നുളളവര്‍ക്ക് നിയമനം നല്‍കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെ  നിയമന ഉത്തരവ് ലഭിച്ച 4051 പേരില്‍ 1500 പേര്‍ പോലും ജോലിക്ക് ഹാജരാകാനിടയില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മറ്റു റാങ്ക് പട്ടികയിലുളളവരും ജോലികള്‍ നേടിയവരും ഈ പട്ടികയില്‍ ഒട്ടേറെയുളളതിനാല്‍ ഇവരൊന്നും എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. 

2013ലെ പട്ടികയിലുളളവരില്‍ 700 പേര്‍ മാത്രമാണ് ഇപ്പോള്‍ സജീവമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തിലാണ് കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കി ഹൈക്കോടതിയുടെ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ